കാട്ടാക്കടയിൽ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച ഭർത്താവ് ജീവനൊടുക്കി


തിരുവനന്തപുരം കാട്ടാക്കടയിൽ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച ഭർത്താവ് ആത്മഹത്യ ചെയ്തു. കാട്ടാക്കട മുഴവൻകോടാണ് സംഭവം. ഭാര്യയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ മുറിക്കുള്ളിൽ കയറി ഇയാൾ ജീവനൊടുക്കുകയായിരുന്നു. കാപ്പിക്കാട് സ്വദേശി സജിയാണ് മരിച്ചത്.

രാവിലെ 6.30ഓടെയാണ് സംഭവം. ഇയാൾ സ്ഥിരം മദ്യപാനിയും അക്രമസ്വഭാവമുള്ളയാളുമാണെന്ന് ഭാര്യ പറയുന്നു. ഭാര്യയുടെ പരാതിയെ തുടർന്ന് ഇയാൾ വീട്ടിൽ കയറുന്നത് നേരത്തെ കോടതി വിലക്കിയിരുന്നു. കാട്ടാക്കട പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

article-image

asassaAAS

You might also like

  • Straight Forward

Most Viewed