മിത്ത് വിവാദത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആരും തിരുത്തിയിട്ടില്ല: മുഹമ്മദ് റിയാസ്


മിത്ത് വിവാദത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആരും തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സ്പീക്കര്‍ ഒരു മതവിശ്വാസത്തിനെതിരേയും ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും കാര്യങ്ങള്‍ വ്യക്തമാക്കുക മാത്രമാണ് ചെയ്തത്. കേരളത്തില്‍ മത−സാമൂദായിക ധ്രുവീകരണത്തിനാണ് ശ്രമം നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്പീക്കറുടെ പേര് നാഥുറാം ഗോഡ്സെ എന്നായിരുന്നെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ‍ സിന്ദാബാദ് വിളിക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു. 

മിത്ത് വിവാദത്തില്‍ മുന്‍ നിലപാട് തിരുത്തി എം.വി ഗോവിന്ദന്‍ വെള്ളിയാഴ്ച രംഗത്തെത്തിയിരുന്നു. ഗണപതി മിത്താണെന്ന് ഷംസീറോ താനോ പറഞ്ഞിട്ടില്ലെന്നായിരുന്നു പരാമര്‍ശം. അതേസമയം ഗണപതി മിത്തല്ലാതെ പിന്നെ ശാസ്ത്രമാണോ എന്നായിരുന്നു ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മിത്തിനെ മിത്തായി തന്നെ കാണണമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

article-image

afszdszf

You might also like

Most Viewed