ചാനലിനെതിരായ പ്രകോപന പ്രസംഗം; ജെയ്ക് സി. തോമസിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്


സ്വകാര്യ ചാനലിനെതിരായ പ്രകോപന പ്രസംഗത്തില്‍ സിപിഎം നേതാവ് ജെയ്ക് സി.തോമസിനെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്. ചാലക്കുടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയ്ക്കിടെ ചാലക്കുടിയിൽ ‍വച്ചായിരുന്നു ജെയ്ക്കിന്‍റെ പ്രകോപന പ്രസംഗം. 

സ്വകാര്യ ചാനലിനെതിരെ അണിനിരക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പരാമര്‍ശം. സംഭവത്തില്‍ ജെയ്ക്കിനെതിരേ നേരത്തെ രണ്ട് തവണ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. ഇതോടെ ചാനല്‍ അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

You might also like

Most Viewed