മട്ടാഞ്ചേരി പാലസ് റോഡില്‍ വന്‍ തീപിടിത്തം; ഏഴ് കടകള്‍ അഗ്നിക്കിരയായി

മട്ടാഞ്ചേരി പാലസ് റോഡില്‍ വന്‍ തീപിടിത്തം. ഏഴ് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. കടകള്‍ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോ റിക്ഷയും കത്തി നശിച്ചിച്ചിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചു. ഇന്ന് പുലര്‍ച്ചെ 1:30നാണ് സംഭവം. സമീപത്തെ ഒരു വീട്ടുകാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്.
ഇവര്‍ കടയുടമകളെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് പേരുടെ ഉടമസ്ഥതയിലുള്ള കടകളാണ് കത്തി നശിച്ചത്. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
്ി