യുട്യൂബറുടെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി: നടൻ ബാലക്കെതിരേ കേസ്


യുട്യൂബറുടെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ നടൻ ബാലക്കെതിരേ കേസ്. ചെകുത്താൻ എന്ന പേരിൽ യുട്യൂബിൽ വീഡിയോ ചെയ്യുന്ന അജു അലക്സിനെ ഭീഷണിപ്പെടുത്താൻ വീട്ടിലെത്തിയതിനാണ് ബാലക്കെതിരെ പരാതി നൽകിയത്. അജുവിന്‍റെ സുഹൃത്ത് മുഹമ്മദ് അബ്ദുൾ ഖാദറാണ് തൃക്കാക്കര പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അജു അലക്സ് ബാലക്കെതിരേ വീഡിയോ ചെയ്തതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് എഫ്ഐആർ. അജു വീട്ടിൽ ഇല്ലാത്ത സമയത്ത് ബാല വീട്ടിലെത്തുകയും സുഹൃത്തിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും യുട്യൂബറെ കൊല്ലുമെന്ന് പറഞ്ഞാണ് പോയതെന്നുമാണ് പരാതിയിൽ പറയുന്നത്. 

ആറാട്ടണ്ണൻ എന്ന് വിളിപ്പേരുള്ള സന്തോഷ് വർക്കിയും മറ്റ് രണ്ട് ഗുണ്ടകളും ബാലക്കൊപ്പമുണ്ടായിരുന്നു എന്നും പരാതിയിലുണ്ട്. അതേസമയം താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മോശം വാക്കുകൾ ഉപയോഗിച്ച് വീഡിയോ ചെയ്യുന്നതിനെതിരേ പ്രതികരിച്ചതാണെന്നും ബാല പറയുന്നു. യുട്യൂബറിന്‍റെ വീട്ടിലെത്തി സുഹൃത്തിനോട് സംസാരിക്കുന്നതിന്‍റെ വീഡിയോ ബാല ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

article-image

jgjg

You might also like

Most Viewed