തൃശൂരിൽ രണ്ടര വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു

രണ്ടര വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു. തൃശൂർ പുന്നയൂർക്കുളത്താണ് സംഭവം. സനീഷ്-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുഞ്ഞ് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
wdeadsadsads