ടൈറ്റാനിക് കാണാനുള്ള സാഹസികയാത്രകള്‍ റദ്ദാക്കി ഓഷ്യന്‍ ഗേറ്റ്


ടൈറ്റന്‍ അപകടത്തിന് പിന്നാലെ എല്ലാ പര്യവേഷണങ്ങളും നിര്‍ത്തിവെച്ചതായി ഓഷ്യന്‍ ഗേറ്റ്. ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള എല്ലാ സാഹസികയാത്രകളും റദ്ദാക്കിയതായി കമ്പനി അറിയിച്ചു. ഓഷ്യന്‍ ഗേറ്റിന്റെ ഔദ്യോഗിക സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിക്കുന്നത്.

2024ല്‍ ജൂണ്‍ മാസത്തില്‍ ടൈറ്റാനിക് കാണുന്നതിനായി കമ്പനി രണ്ടു യാത്രകള്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ ടൈറ്റാനിക് കാണാനായുള്ള സാഹസിയ വിനോദയാത്രകള്‍ അവസാനിപ്പിക്കുന്നതായാണ് ഓഷ്യന്‍ഗേറ്റ് വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് മറ്റു വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പറഞ്ഞിട്ടില്ല.

ടൈറ്റന്‍ അപകടത്തെ തുടര്‍ന്നുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് പര്യാവേഷണങ്ങള്‍ അവസാനിപ്പിക്കുന്നതായുള്ള ഓഷ്യന്‍ ഗേറ്റിന്റെ പ്രഖ്യാപനം. അപകടത്തില്‍ ഓഷ്യന്‍ ഗേറ്റ് സിഇഒയും മരിച്ചിരുന്നു. ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കരക്കെത്തിച്ചിരുന്നു. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ സുലൈമാന്‍, ഈ കടല്‍യാത്ര നടത്തുന്ന ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റന്‍ റഷ്, ഫ്രഞ്ച് പര്യവേക്ഷകന്‍ പോല്‍ ഹെന്റി എന്നിവരായിരുന്നു ടൈറ്റന്‍ അപകടത്തില്‍ മരിച്ചവര്‍.

article-image

aadsadsadsads

You might also like

  • Straight Forward

Most Viewed