വർക്കലയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കടലിൽ വീണു; ഡ്രൈവറെ കാണാനില്ല

തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം വിട്ട ഓട്ടോ കടലിലേക്ക് വീണു. ഓടയം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഫറൂക്ക് (46) നെ കാണാനില്ല. ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവം. കുന്നിന് മുകളിൽ നിന്ന് 60 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോ വീണത്.
ഇന്നലെ രാത്രി ഫയർ ഫോഴ്സ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഫറൂക്കിനെ കണ്ടെത്താനായില്ലരാവിലെ മുതൽ നാട്ടുകാരും മത്സ്യ തൊഴിലാളികളും തെരച്ചിൽ നടത്തുന്നുണ്ട്. മഴയും കടൽക്ഷോഭവും തെരച്ചിൽ ദുഷ്കരമാക്കുന്നു.
dfsdfdfdf