സുധാകരനെതിരായ വിജിലൻസ് കേസ്: അന്വേഷണം കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവിലേക്കും

സാന്പത്തിക ക്രമക്കേട് സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെതിരേ വിജിലൻസ് നടത്തുന്ന അന്വേഷണം കണ്ണൂരിലെ ചില കോൺഗ്രസ് നേതാക്കളിലേക്കും. കണ്ണൂർ കോൺഗ്രസിലെ ഒരു പ്രമുഖനും ഒരു വ്യവസായിയും വിജിലൻസിന്‍റെ അന്വേഷണ പരിധിയിലാണെന്നാണ് സൂചന. സംശയത്തിന്‍റെ നിഴലിലുള്ള ഒരാൾ തളിപ്പറന്പിൽ ഏക്കർ കണക്കിന് ഭൂമി വാങ്ങിയതായി വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ സാന്പത്തിക സ്രോതസുൾപ്പെടെയുള്ളത് അന്വേഷണ പരിധിയിൽ വരും. അന്തരിച്ച ഒരു നേതാവിൽനിന്നു പണം വാങ്ങി തിരിച്ചു നൽകാതെ കബളിപ്പിച്ചതായും ഇയാൾക്കെതിരേ നേരത്തെ പാർട്ടിക്കുള്ളിൽ പരാതി ഉയർന്നിരുന്നു.
നേരത്തെ കെ. സുധാകരനുമായി ഇടയുകയും പിന്നീട് ഒരു സംസ്ഥാന നേതാവിന്‍റെ ഇടപെടലിലൂടെ വീണ്ടും സുധാകരനുമായി അടുക്കുകയും ചെയ്തയാളും അന്വേഷണ പരിധിയിലാണ്. കെ. കരുണാകരന്‍റെ സ്മരണയ്ക്കായി രൂപീകരിച്ച ട്രസ്റ്റ് സ്വരൂപിച്ച പണം ഇവരാണ് കൈകാര്യം ചെയ്തതെന്നാണ് വിജിലൻസിന് ലഭിച്ച വിവരമെന്നു പറയുന്നു.
dsadsads