മഹാരാജാസിലെ പരീക്ഷാനടത്തിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

മഹാരാജാസ് കോളജിലെ പരീക്ഷാനടത്തിപ്പില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി. കോളജിലെ പരീക്ഷാ നടത്തിപ്പില്‍ വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ വിവിധ സെമസ്റ്ററിലെ മാര്‍ക്കുകളില്‍ അടക്കം ദുരൂഹത ഉണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പരീക്ഷാ നടത്തിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
അതേസമയം എഴുതാത്ത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്ന സംഭവത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കാട്ടി ആര്‍ഷോ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണവുമായി മുമ്പോട്ട് പോകുകയാണ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
asdsddfsdfs
dfbvgfbgfg