സോളർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ട്രെയിൻ തട്ടി മരിച്ച നിലയിൽ


സോളർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ടയേർഡ് ഡിവൈഎസ്പിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് ഡാണാപ്പടി പുത്തേത്ത് വീട്ടിൽ ഹരികൃഷ്ണനെ(58)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാമപുരം ക്ഷേത്രത്തിനു കിഴക്കുള്ള ലെവൽ ക്രോസിൽ ഇന്നു പുലർച്ചെ നാലോടെയാണ് സംഭവം. തിരുവനന്തപുരം മാവേലി എക്സ്പ്രസാണ് തട്ടിയത്. സംഭവം നടന്ന ഉടൻ തന്നെ ലോക്കോ പൈലറ്റ് കായംകുളം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആളിനെ തിരിച്ചറിഞ്ഞത്.

ഇദ്ദേഹം വന്ന കാർ സമീപത്തെ റോഡ് സൈഡിൽ കണ്ടെത്തി. കാറിൽ നിന്നും ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടുണ്ട്. എറണാകുളം മേക്കാലടിയിലുള്ള ഫാത്തിമ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള കാറാണ് ഇത്. നിലവിൽ സിഎഫ്സിഐസിഎസിഐ എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ വിജിലൻസ് മേധാവി ആണ് ഇദ്ദേഹം.

article-image

്ീബ്ബബ

You might also like

  • Straight Forward

Most Viewed