സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നു വൈകുന്നേരം വരെ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് വൈകുന്നേരം നാലുവരെ അടച്ചിടും. ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടിയാണ് കടകൾ അടയ്ക്കുന്നത്. സെർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസപ്പെട്ടിരുന്നു. മെഷീൻ തകരാർ മൂലം പാലക്കാടും വയനാട്ടിലും ഉൾപ്പെടെ റേഷൻ വിതരണം മുടങ്ങിയിരുന്നു.
ASDDS