"മോദി ഗോ ബാക്ക്' മുദ്രാവാക്യം; യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍

കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ആള്‍ കസ്റ്റഡിയില്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് പി.എച്ചിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തേവര സ്റ്റേഷനിലേക്ക് മാറ്റി. യുവം പരിപാടി നടക്കേണ്ട തേവര എസ്എച്ച് കോളജിന്‍റെ പ്രവേശന കവാടത്തിലാണ് സംഭവം. ഇയാൾ ഇവിടെയത്തി "മോദി ഗോ ബാക്ക്' മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഉടനെ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പത്ത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാവിലെ കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു. പുലര്‍ച്ചെ ഇവരുടെ വീടുകളിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഇന്ന് വൈകിട്ട് അഞ്ചിനാണ് പ്രധാനമന്ത്രി കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ വിമാനത്താവളത്തിലെത്തുന്നത്. രാവിലെ മുതല്‍ പ്രദേശം കനത്ത സുരക്ഷാവലയത്തിലാണ്.
adssds