പ്രധാനമന്ത്രി കേരളത്തിൽ; ഇനിയും കരുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഡി.ജി.പി


പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി ഇനിയും കരുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഡി.ജി.പി അനിൽ കാന്ത്. ഇൻ്റലിജന്റ്സ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം പൂർണ്ണമാണെന്നും ഡിജിപി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെയാണ് കൊച്ചിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയത്. ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാബ ഉൾപ്പെടെ 12 പേരെയാണ് പോലീസ് കരുതൽ തടങ്കലിൽ ആക്കിയത്. പ്രധാനമന്ത്രിയെ തടയാൻ ഒരു നീക്കവുമില്ലെന്നും പ്രവർത്തകർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ പൊലീസിന്റെയും രഹസ്യന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

article-image

gbfg xh

You might also like

Most Viewed