കൊവിഡ്: ലാവലിൻ കേസ് മാറ്റിവയ്ക്കണമെന്ന് സുപ്രിംകോടതി രജിസ്ട്രാർക്ക് അഭിഭാഷകന്‍റെ കത്ത്

ലാവലിൻ കേസ് പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത്. മുൻ ഉർജ വകുപ്പ് ജോയിന്റ് സെക്രട്ടറി ഫ്രാൻസിസിന്റെ അഭിഭാഷകൻ ആണ് സുപ്രിംകോടതി രജിസ്ട്രാർക്ക് കത്ത് നൽകിയത്. ലാവലിൻ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് അഭിഭാഷകൻ മുഖേന കത്ത് നൽകിയത്. അഭിഭാഷകന് കൊവിഡ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ജസ്റ്റിസ് എംആർ ഷാ, മലയാളിയായ ജഡ്ജി സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കുന്നത്.
കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. എന്നാൽ അന്ന് സുപ്രിം കോടതി കേസ് പരിഗണിച്ചിരുന്നില്ല. അവസാനമായി മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഒക്ടോബർ 20ന് കേസ് ലളിതിന് മുന്നിൽ എത്തിയിരുന്നെങ്കിലും മാറ്റി. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രിം കോടതിയെ സമീപിക്കുന്നത്.
hjgjg