ഷവർമ കഴിച്ചതിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം; കോളേജ് വിദ്യാർഥിനി ആശുപത്രിയിൽ

ഷവർമ കഴിച്ചതിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ കോളേജ് വിദ്യാർഥിനിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ രണ്ടാം വർഷ പിജി വിദ്യാർത്‍ഥിനി തഴക്കര കോയിക്കൽ വീട്ടിൽ റെജിയുടെ മകൾ അജീന(21) യാണ് ആശുപത്രിയിൽ കഴിയുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് റെജി മാവേലിക്കര നഗരത്തിലെ ബേക്കറിയിൽ നിന്ന് ഷവർമ പാഴ്‌സൽ വാങ്ങി വീട്ടിൽകൊണ്ടുപോയത്. ഷവർമ കഴിച്ച അജീന അരമണിക്കൂറിനകം തന്നെ ഛർദ്ദി തുടങ്ങി.
ചൊവ്വാഴ്ച അവശത കൂടിയതിനെ തുടർന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. കസേരയിലിരുത്തി ഡോക്ടർ പരിശോധിക്കവേ വിദ്യാർഥിനി കുഴഞ്ഞുവീണു. അജീനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവം സംബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പിന് പരാതി നൽകിയതായി പിതാവ് റെജി പറഞ്ഞു.
ീൂഹീൂഹ