ബൈക്ക് ടെട്രാപോഡിലേക്ക് ഇടിച്ചു കയറി മൂന്ന് മത്സ്യത്തൊഴിലാളികൾ‍ മരിച്ചു


ബൈക്ക് ടെട്രാപോഡിലേക്ക് ഇടിച്ചു കയറി മൂന്ന് മത്സ്യത്തൊഴിലാളികൾ‍ മരിച്ചു. പരവൂർ‍ തെക്കുംഭാഗം ചില്ലയ്ക്കൽ‍ സ്വദേശികളായ അൽ‍അമീൻ‍, മാഹിൻ, സുധീർ‍ എന്നിവരാണ് മരിച്ചത്. പുലർ‍ച്ചെ മൂന്നിന് ശേഷമായിരിക്കാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ നടക്കാൻ ഇറങ്ങിയവരായിരുന്നു അപകടത്തിൽ‍പ്പെട്ടവരെ കണ്ടെത്തിയത്. റോഡിന്റെ വശത്ത് കടൽ‍ കയറാതിരിക്കാൻ വേണ്ടി അടുക്കി വെച്ചിരിക്കുന്ന ടെട്രാപോഡിലേക്ക് മൂവരും സഞ്ചരിച്ച ബൈക്ക് ഇടിച്ച് കയറുകയായിരുന്നു.

രാത്രിയിലെ മത്സ്യബന്ധനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. പുലർ‍ച്ചെയായതിനാൽ‍ ഇതുവഴി ആരും വരാതിരുന്നതിനാൽ‍ മൂന്നുപേരും രക്തം വാർ‍ന്ന് മരിച്ചുവെന്നാണ് വിലയിരുത്തൽ‍. മൃതദേഹങ്ങൾ‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

You might also like

  • Straight Forward

Most Viewed