കുറഞ്ഞ നിരക്കിൽ‍ വൈദ്യുതി ലഭ്യമാക്കാമെന്ന് ലിഗ്നൈറ്റ് കോർ‍പറേഷൻ: കരാറിൽ‍ ഒപ്പിടാതെ കെ.എസ്.ഇ.ബി


സംസ്ഥാനത്തിന് കുറഞ്ഞ നിരക്കിൽ‍ വൈദ്യുതി ലഭ്യമാക്കാൻ തയ്യാറായി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോർ‍പറേഷൻ. എന്നാൽ, കരാറിൽ‍ കെ.എസ്.ഇ.ബി ഒപ്പുവയ്ക്കാതെ തുടരുകയാണ്. നിലവിൽ‍ സ്വകാര്യ കമ്പനികളിൽ‍ നിന്ന് വാങ്ങുന്നതിനെക്കാൾ‍ ഒരു രൂപ കുറച്ച് വൈദ്യുതി നൽ‍കാമെന്നാണ് നെയ്‌വേലി ലിഗ്നൈറ്റ് കോർ‍പറേഷന്റെ താത്പര്യപത്രം.

യൂണിറ്റിന് നാല് രൂപ 35 പൈസ എന്ന നിരക്കിൽ‍ ഇപ്പോൾ‍ സംസ്ഥാനം വാങ്ങുന്ന വൈദ്യുതി 3 രൂപ ആറ് പൈസയ്ക്കാണ് നെയ്‌വേലി ലിഗ്നൈറ്റ് കോർ‍പറേഷന്‍ വൈദ്യുതി നൽകാൻ താത്പര്യം ഇറക്കുന്നത്.

You might also like

Most Viewed