വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സോഷ്യല്‍ മീഡിയ താരം വിനീത് പിടിയില്‍


ടിക്‌ടോക് വിഡിയോകളിലൂടെ വൈറലായ സോഷ്യല്‍ മീഡിയ താരം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിനീതാണ് പിടിയിലായത്.

കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനിയെ നഗരത്തിലെ ലോഡ്ജിലെത്തിച്ച് ഇയാള്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് വിനീത് പീഡിപ്പിച്ചത്.

പുതിയ കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്ന് പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ നഗരത്തിലെത്തിച്ചത്. കൂടുതല്‍ സ്ത്രീകള്‍ ഇയാളുടെ വലയില്‍ വീണതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വൈറല്‍ വിഡിയോ ചെയ്യാന്‍ ആശയം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതികളുമായി സൗഹൃദത്തിലാകുന്നത്. ഫോണില്‍ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോകളും കണ്ടെത്തിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed