കാനം പിണറായിയുടെ അടിമ; സിപിഐ ജില്ലാ സമ്മേളനത്തിൽ വിമർശനം

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷ വിമർശനം. കാനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടിമ പോലെ പ്രവർത്തിക്കുന്നുവെന്നാണ് വിമർശനം
മൂവാറ്റുപുഴ എംഎൽഎയായിരുന്ന എൽദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ കാനം ന്യായീകരിച്ചു. പ്രതിപക്ഷത്ത് ആയിരുന്നെങ്കില്‍ കാനം ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്നും പ്രതിനിധികള്‍ ആരാഞ്ഞു.