പ്ലസ് വൺ പ്രവേശനം; കമ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ് എസ് എൽ സി ബുക്ക് മതി : മന്ത്രി വി. ശിവൻകുട്ടി


പ്ലസ് വൺ പ്രവേശനത്തിനായി കമ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ് എസ് എൽ സി ബുക്ക് ഹാജരാക്കിയാൽ മതി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിലാണ്.മഴക്കെടുതി മൂലം വില്ലേജ് ഓഫീസർമാർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതലാണ്. ഇതിന് പുറമേ കമ്യൂണിറ്റി സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസുകളിൽ എത്തിച്ചേരാൻ വിദ്യാർത്ഥികൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

ഇതേ തുടർന്നാണ് പ്രവേശനത്തിനായി എസ്എസ്എൽസി ബുക്ക് ഹാജരാക്കിയാൽ മതിയെന്ന തീരുമാനം എടുത്തത്. സി ബി എസ് ഇ സ്ട്രീമിൽ ഉള്ളവർ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി എസ്എസൽസി ബുക്ക് നൽകിയാൽ മതിയാകും.

വിടുതൽ സർട്ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്, പിന്നീട് കമ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed