ആഫ്രിക്കൻ പന്നിപ്പനി; തവിഞ്ഞാലിലെ ഫാമിൽ പന്നികളെ കൊന്നു തുടങ്ങി

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തവിഞ്ഞാലിലെ ഫാമിൽ പന്നികളെ കൊന്നു തുടങ്ങി. ഞായറാഴ്ച രാത്രി പത്ത് മുതൽ ഇന്ന് പുലർച്ചെ ആറ് വരെയുള്ള സമയത്ത് 190 പന്നികളെ കൊന്നു. 360 പന്നികളാണ് തവിഞ്ഞാലിലെ ഫാമിൽ ഉള്ളത്. ശേഷിക്കുന്ന പന്നികളെ ഇന്ന് രാത്രിയോടെ കൊല്ലും. വെറ്റിനറി ഡോക്ടർമാരങ്ങടങ്ങുന്ന സംഘമാണ് പന്നികളെ കൊല്ലുന്നത്. ഇവർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
രോഗം ബാധിച്ചിച്ചിട്ടുള്ള പ്രദേശങ്ങളിൽ നിരീക്ഷണത്തിനായി പ്രത്യേക സർവൈലൻസ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. മാനന്തവാടി സബ് കളക്ടർ ആർ. ശ്രീലക്ഷ്മിക്കാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല. ഉടമകൾക്ക് എത്രയും വേഗം നഷ്ടപരിഹാരത്തുക നൽകുമെന്നു സബ് കളക്ടർ ഉറപ്പ് നൽകിയിരുന്നു.