നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥി റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ


നീറ്റ് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിയെ റെയിൽവേ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നല സ്വദേശി അക്ഷയ്(19)ആണ് മരിച്ചത്.  ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിച്ചപ്പോൾ അപകടമുണ്ടായി എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. നീറ്റ് പരീക്ഷയ്ക്ക് ശേഷം പുനലൂർ ഭാഗത്തേക്കുള്ള ട്രെയിനിലാണ് അക്ഷയ് മടങ്ങിയത്. കൊട്ടാരക്കരയ്ക്കും ആവണീശ്വരത്തിനും ഇടയിലുള്ള കുരി സ്റ്റേഷനിലായിരുന്നു അക്ഷയ്ക്ക് ഇറങ്ങേണ്ടിയിരുന്നത്. ഇവിടെ കാത്ത് സഹോദരൻ റെയിൽവേ സ്റ്റേഷനിൽ നിൽപ്പുണ്ടായിരുന്നു. 

എന്നാൽ ട്രെയിൻ കുരി സ്റ്റേഷനിൽ നിർത്തിയില്ല. വേഗം കുറഞ്ഞ സമയത്ത് അക്ഷയ് ചാടിയിറങ്ങാൻ ശ്രമിച്ചപ്പോൾ അപകടമുണ്ടായി എന്നാണ് കരുതുന്നത്. ട്രെയിൻ കയറിയെന്ന് പറഞ്ഞ് അക്ഷയ് വിളിച്ചിട്ടും എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed