റയ്യാൻ സ്റ്റഡി സെന്റർ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു
റയ്യാൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പിന്റെ ഉദ്ഘാടനം ജൂലായ് 22 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുമെന്ന് കൺവീനർ ബിനു ഇസ്മായിൽ അറിയിച്ചു. 9 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സമ്മർ ക്ലാസിൽ പ്രവേശനമുണ്ടായിരിക്കും. ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9 മുതൽ 11 :30 വരെയാണ് ക്ലാസുകൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി 39964700 , 33024471 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



