ബഹ്റൈൻ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു


ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ്‌ സംഘടിപ്പിച്ച നാലാമത് റോളിങ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്റ് ഹൂറയിൽ ഉള്ള അൽതീൽ ഗ്രൗണ്ടിൽ വിപുലമായ ചടങ്ങുകളോടെ സമാപിച്ചു.  നാലാമത് റോളിങ്ങ് ട്രോഫി അൽ കേരളാവി എഫ് സിയും റണ്ണേഴ്‌സ് ട്രോഫി മറീന എഫ് സിയുമാണ് നേടിയത്. വെറ്ററൻ ഫുട്ബോൾ മത്സരത്തിൽ എം ജെ ഡി സാൽസറ്റ് ഫുട്ബോൾ ക്ലബ്‌ കപ്പ് കരസ്ഥമാക്കിയപ്പോൾ കേരളാ യുണൈറ്റഡ് ഫുട്ബോൾ ക്ലബ് റണ്ണേഴ്സ് ട്രോഫി നേടി. 

article-image

സമാപന ചടങ്ങിന്റെ ഉദ്ഘാടനം ക്യാപിറ്റൽ ഗവെർണറേറ്റ് ഡയറക്ടർ ഫോർ ഇൻഫർമേഷൻ & ഫോളോ അപ്പ്‌ ഹെഡ് യൂസുഫ് ലോറി നിർവഹിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് അധ്യക്ഷനായ ചടങ്ങിൽ ബഹ്‌റൈൻ മുൻ ദേശീയ ഫുട്ബാൾ താരം ഹമദ്‌ മുഹമ്മദ്‌, ആന്റണി പൗലോസ് , ജവാദ് പാഷ, ഫ്രാൻസിസ് കൈത്താരത്ത്, എബ്രഹാം ജോൺ, നിസാർ കൊല്ലം, റൗഫ് ഫുഡ്‌ സിറ്റി എന്നിവർ ആശംസകൾ നേർന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed