കൊടുങ്ങല്ലൂരിൽ വെട്ടേറ്റ യുവതി മരിച്ചു
കൊടുങ്ങല്ലൂരിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. തുണിക്കട ഉടമ റിൻസി(30)യാണ് കൊല്ലപ്പെട്ടത്. ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് റിൻസി മരിച്ചത്. കടയിലെ മുൻജീവനക്കാരൻ റിയാസ്(25) ആണ് റിൻസിയെ ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി ചെമ്പറമ്പ് പള്ളി റോഡിലാണ് സംഭവം. മക്കളോടൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകന്നതിനിടെയാണ് റിയാസ്, റിൻസിയെ ആക്രമിച്ചത്.
ബൈക്ക് ഇടിപ്പിച്ച് വീഴ്ത്തിയതിന് ശേഷം റിയാസ്, റിൻസിയെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ റിൻസിയുടെ മൂന്ന് വിരലുകൾ അറ്റുപോയി.
കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് റിൻസിയെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

