സുമിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി


റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രെയ്നിലെ സുമിയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. ഡൽഹിയിൽ നിന്നു കൊച്ചിയിലേക്ക് സംസ്ഥാന സർക്കാർ നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിലാണ് വിദ്യാർത്ഥികൾ എത്തിയത്.

വിദ്യാർഥികളടക്കമുള്ള 247 ഇന്ത്യക്കാർ അടങ്ങുന്ന സംഘമാണ് മൂന്നു വിമാനങ്ങളിലായി ഡൽഹിയിലെത്തിയത്. സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കുടുങ്ങിയ വിദ്യാർഥികളെ ട്രെയിൻ മാർഗം ലിവിവിൽ നിന്ന് പോളണ്ട് അതിർത്തിയിലെത്തിക്കുകയായിരുന്നു. 600 പേരെയായിരുന്നു ട്രെയിൻ മാർഗം അതിർത്തിയിലെത്തിച്ചതെന്ന് യുക്രൈനിലുള്ള ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചിരുന്നു.

യുക്രൈൻ അധികൃതരാണ് ട്രെയിൻ സർവീസിനുള്ള പ്രത്യേക സഹായം ചെയ്തത്. 180 പേർ അടങ്ങുന്ന സംഘമാണ് കൊച്ചിയിൽ എത്തിയത്. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് സംഘം എയർ ഇന്ത്യ വിമാനത്തിൽ എത്തിയത്. അവിടെ നിന്നാണ് സംസ്ഥാന സർക്കാരിന്റെ ചാർട്ടേർഡ് വിമാനത്തിൽ മലയാളി വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചത്.

You might also like

  • Straight Forward

Most Viewed