കെ റെയിൽ സർവേയ്ക്കെതിരെ അസഭ്യം; കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കേസ്

കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കേസ്. കെ റെയിൽ സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും അസഭ്യം പറഞ്ഞതിനാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ചെങ്ങന്നൂരിൽ കെ റെയിൽ സർവേയ്‌ക്കെത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ കൊടിക്കുന്നിൽ സുരേഷിന്‍റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. തുടർന്നാണ് സംഭവത്തിൽ പോലീസ് ഇടപെട്ടത്. തമ്മാടിത്തരം കാണിക്കരുതെന്നും തന്നെക്കാളും വലിയ ആളാണ് താനെന്നും സുരേഷ് പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു.
മടങ്ങിപ്പോകണമെന്ന ആവശ്യം പോലീസുകാർ നിരസിച്ചു. ഇതോടെ അദ്ദേഹം പോലീസുകാരെയും ഉദ്യോഗസ്ഥരെയും അസഭ്യം പറയുകയായിരുന്നു. ∀തന്‍റെ തന്തയുടെ വകയാണോ കെ റെയിൽ∍ എന്ന് കൊടിക്കുന്നിൽ പോലീസുകാരനോട് ചോദിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചെങ്ങന്നൂർ പോലീസ് ആണ് കേസെടുത്തത്.