ഗൂഢാലോചന കേസിൽ സംവിധായകൻ നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവരുന്നത്. നടൻ ദിലീപിന്റെ ചാർട്ടേട് അക്കൗണ്ടന്റിനെയും ചോദ്യം ചെയ്തിരുന്നു.

അതേസമയം കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആരോപണങ്ങൾ തെളിയിക്കാൻ തെളിവുകൾ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണ് എന്നുമാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കാനാണ് തന്നെ പ്രതിയാക്കാക്കിയതെന്നും. സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും ചേർന്ന് വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇക്കാര്യം നടന്നതെന്നും ദിലീപ് ആരോപിച്ചിരുന്നു. പൊലീസുകാർ കേസിൽ വാദികളായിരിക്കുന്നതിനാൽ അന്വേഷണം ശരിയായി നടക്കില്ലെന്നും. അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ കേസിൽ ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്. മറ്റ് പ്രതികളായ അനൂപിനോടും സൂരജിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed