കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; എട്ടംഗ സംഘം പിടിയിൽ കൊച്ചിയിൽ മാരക മയക്കുമരുന്നു ശേഖരവുമായി എട്ടംഗ സംഘം പിടിയിൽ. ഗ്രാന്‍റെ കാസ ഹോട്ടലിൽ നിന്നാണ

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; എട്ടംഗ സംഘം പിടിയിൽ കൊച്ചിയിൽ മാരക മയക്കുമരുന്നു ശേഖരവുമായി എട്ടംഗ സംഘം പിടിയിൽ. ഗ്രാന്‍റെ കാസ ഹോട്ടലിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് 60 ഗ്രാം എംഡിഎംഎ പിടികൂടി. ഹോട്ടലിൽ മുറിയെടുത്ത് വിൽപന നടത്തുന്നതിനിടെയാണ് അറസ്റ്റ്. എക്സൈസും കസ്റ്റംസും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. സംഘത്തിന്‍റെ മൂന്നു വാഹനങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഓപ്പൺ മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്.