ഉത്ര കൊലക്കേസ്; വിധി ഒക്ടോബര്‍ 11ന്

കൊല്ലം: അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ഒക്ടോബര്‍ 11ന് കോടതി വിധി പറയും. ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. 2020 മെയ് ഏഴിനാണ് അഞ്ചലിലെ വീട്ടില്‍ ഉത്രയെ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉത്രയുടെ ബന്ധുക്കള്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതാണെന്ന് കണ്ടെത്തിയത്. കേസില്‍ സൂരജ് മാത്രമാണ് പ്രതി. സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയിരുന്നു.