അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി


തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. കഴിഞ്ഞ തവണ കോവിഡ് സാഹചര്യം കണക്കിലെടുത്ത് നാല് മേഖലകളായിട്ടാണ് നടത്തിയത്. എന്നാൽ ഈ വർഷം തിരുവനന്തപുരത്ത് തന്നെ മേള നടത്തണം എന്നാണ് സർക്കാരിന്‍റെ താത്പര്യമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപന സാഹചര്യമുണ്ടായാൽ കഴിഞ്ഞ തവണത്തേതു പോലെ മേഖലകളായി തിരിച്ച് ചലച്ചിത്രമേള നടത്തുന്നതും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. 

മലയാളത്തിൽ സർക്കാരിന്‍റെ നേതൃത്വത്തിൽ ഒരു ഒടിടി പ്ലാറ്റ്ഫോം കൊണ്ട് വരുന്നത് പരിഗണനയിലുണ്ട്. സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed