ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു

വർക്കല: ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്ന് വൈകുന്നേരം അഞ്ചിന് ശിവഗിരിയിൽ സമാധിയിരുത്തും. 1922 ഡിസംബറിലാണ് അദ്ദേഹത്തിന്‍റെ ജനനം. ഇരുപത്തിരണ്ടാം വയസിൽ ശിവഗിരിയിലെത്തിയ പ്രകാശാനന്ദ, 1977ൽ ജനറൽ സെക്രട്ടറിയായും 2006 മുതൽ പത്തുവർഷം ട്രസ്റ്റ് അദ്ധ്യക്ഷ ചുമതലയും വഹിച്ചു.