വിവാദ മരംമുറി ഉത്തരവ് തന്‍റെ അറിവോടെയെന്ന് മുൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ


തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവ് തന്‍റെ അറിവോടെയെന്ന് മുൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. കർഷകർവച്ച ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാനാണ് അനുമതി നൽകിയത്. എന്നാൽ ഭൂമി കൈമാറുന്നതിന് മുൻപുള്ള മരങ്ങൾ മുറിക്കാൻ അനുവാദമില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.രാജകീയ മരങ്ങളെല്ലാം മുറിക്കാൻ അനുവാദം നൽകിയെന്ന പ്രചാരണം തെറ്റാണ്. കർഷക താൽപര്യമാണ് മുന്നിൽ കണ്ടതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

2020 ഒക്ടോബർ അഞ്ചിനാണ് മരംമുറി ഉത്തരവിറക്കാൻ നിർദേശം നൽകിയത്. മരം മുറി തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മന്ത്രി നിർദേശിച്ചു. മന്ത്രിയുടെ നിർദേശത്തിന് മുൻപും ശേഷവും ഉദ്യോഗസ്ഥർ നിയമപ്രശ്നം ഉന്നയിച്ചു. എന്നാൽ ഉപദേശം തേടാതെ ഉത്തരവിറക്കുകയായിരുന്നു. മന്ത്രിയുടെ നിർദേശം അതേപടി പാലിച്ചാണ് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed