ബി. സന്ധ്യയ്ക്കു ഡിജിപി പദവി നൽകാൻ ശുപാർശ

തിരുവനന്തപുരം: എഡിജിപി ബി. സന്ധ്യയ്ക്കു ഡിജിപി പദവി നൽകാൻ ശുപാർശ. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് സർക്കാരിനോടു ഇക്കാര്യം ശിപാർശ ചെയ്തത്. അനിൽ കാന്ത് ഡിജിപി കേഡർ പദവിയിൽ പോലീസ് മേധാവി ആയതോടെ സന്ധ്യയ്ക്കു ആ പദവിയിലെ മുൻതൂക്കം ഒരു മാസം നഷ്ടമായി.
ഈ സാഹചര്യത്തിലാണ് അനിൽ കാന്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തു നൽകിയത്. താൽക്കാലികമായി ഒരു ഡിജിപി തസ്തിക കൂടി സൃഷ്ടിച്ച് സ്ഥാനക്കയറ്റം നൽകണമെന്നാണു ശിപാർശ. കേന്ദ്ര അനുമതിയില്ലാതെ ഒരു വർഷം വരെ താത്കാലിക തസ്തിക സൃഷ്ടിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ ഇത് അക്കൗണ്ടന്‍റ് ജനറൽ കൂടി അംഗീകരിക്കണം.