സംവിധായകൻ ആന്‍റണി ഈസ്റ്റ്മാൻ അന്തരിച്ചു

തൃശൂർ: ചലച്ചിത്ര സംവിധായകനും നിർമാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു. കഥാകൃത്ത്, നിശ്ചല ഛായാഗ്രാഹകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിലായിരുന്നു അന്ത്യം.
ഇണയെത്തേടി എന്ന സിനിമയാണ് ആന്‍റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്‍ത ആദ്യ ചിത്രം. വയൽ, അന്പട ഞാനേ, വർണത്തേർ, ഐസ്ക്രീം, മൃദുല തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. പാർവ്വതീപരിണയം എന്ന ചിത്രത്തിന്‍റെ നിർമാതാവ് കൂടിയാണ് ആന്‍റണി.