വയനാട് ദുരന്തത്തിൽ ഇരട്ട അന്വേഷണം; വിഴിഞ്ഞം കരാർ സംസ്ഥാന താൽപര്യം ബലികഴിക്കില്ലെന്ന് വി ഡി സതീശൻ


ശാരിക l കേരളം

തിരുവനന്തപുരം: വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. മണ്ണിടിച്ചില്‍ ഉണ്ടായെന്നാണ് സൂചനയെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനി നടപടിക്രമങ്ങള്‍ പാലിച്ചോയെന്നും അന്വേഷിക്കും. വയനാട്ടിലെ സാഹചര്യം മന്ത്രിസഭായോഗം വിലയിരുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിഎസ്‌സിക്കെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. പിഎസ്‌സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും.

വിഴിഞ്ഞത്തെ അദാനി പോര്‍ട്ട് ഓഹരി കൈമാറ്റം സംസ്ഥാന താല്‍പ്പര്യം ബലികഴിക്കില്ലെന്നും വിഷയം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എം പവേഡ് കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അനുമതിയില്ലാതെ വിഴിഞ്ഞത്ത് അദാനിയുടെ ഓഹരി കൈമാറ്റം നടക്കില്ല. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മന്ത്രിസഭ യോഗം വിഷയത്തില്‍ തീരുമാനമെടുക്കും.

വിഴിഞ്ഞത്ത് അദാനിയുടെ ഓഹരിക്കൈമാറ്റം സംബന്ധിച്ച് വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത് ദേശാഭിമാനിയാണ്. ജൂണ്‍ അഞ്ചിനാണ് ദേശാഭിമാനിയില്‍ അദാനിയുടെ ഓഹരികള്‍ എംഎസ്‌സി കമ്പനി വാങ്ങുന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ദേശാഭിമാനിക്ക് ഈ വാര്‍ത്ത എവിടെ നിന്നും കിട്ടിയെന്നും അദ്ദേഹം ചോദിച്ചു.

ഈ സർക്കാർ വിഴിഞ്ഞം വിഷയത്തില്‍ എന്ത് തെറ്റാണ് ചെയ്തതെന്ന വ്യക്തമാക്കാമോയെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു. ഓഹരി കൈമാറ്റ വിഷയം ഉള്‍പ്പെടെ ചര്‍ച്ച ചെയ്തത് കഴിഞ്ഞ സര്‍ക്കാരാണ്. ഒരു വര്‍ഷക്കാലമായി അദാനി ഗ്രൂപ്പും എംഎസ്‌സി കമ്പനിയുമായി ചര്‍ച്ച ആരംഭിച്ചിട്ട്. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനറിയാം എന്നിട്ട് അവര്‍ ഈ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ദുരാരോപണങ്ങള്‍ നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനകാര്യ വകുപ്പ് താന്‍ എടുത്തത് പാര്‍ട്ടി പറഞ്ഞിട്ടാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്‍ 29 വകുപ്പുകളാണ് കൈവശം വച്ചിരുന്നത്. ഐടി വകുപ്പ് എന്തിനാണ് അദ്ദേഹം കൈവശം വച്ചതെന്ന് വ്യക്തമാക്കണം. വ്യവസായവകുപ്പ് മന്ത്രിയുടെ കീഴിലാണ് സാധാരണ ഐടി വരുന്നത്. കൂടുതല്‍ തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു. വിഴിഞ്ഞം വിഷയത്തില്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എല്‍ഡിഎഫ് ഉന്നയിച്ചു. വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ കേന്ദ്രത്തിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും അനുമതി വേണം. പ്രതിപക്ഷം വിഴിഞ്ഞം കരാര്‍ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

article-image

fdsfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed