സംസ്ഥാനത്ത് കാലവർ‍ഷം ശക്തിപ്പെട്ടു; 11 ജില്ലകളിൽ‍ യെല്ലോ അലർ‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർ‍ഷം ശക്തിപ്പെട്ടു. 11 ജില്ലകളിൽ‍ യെല്ലോ അലർ‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കടൽ‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ‍ ബുധനാഴ്ച വരെ മീൻ‍പിടിത്തത്തിന് വിലക്ക് ഏർ‍പ്പെടുത്തി.

സംസ്ഥാനത്ത് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാലവർ‍ഷം വരും ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ‍ ശക്തി പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ വിവിധ ജില്ലകളിൽ‍ ജാഗ്രതാ നിർ‍ദേശം നൽ‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെ 11 ജില്ലകൾക്ക് യെല്ലോ അലർട്ട് മുന്നറിയിപ്പും നൽകി.

നാളെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് മുന്നറിയിപ്പ് ആണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. ഉരുൾ‍ പൊട്ടൽ‍ സാധ്യതാ മേഖലകളിൽ‍ താമസിക്കുന്നവർ‍ മുന്‍കരുതലുകൾ‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ കടൽ‍ക്ഷോഭത്തിനു സാധ്യതയുള്ളതിനാൽ‍ ബുധനാഴ്ച വരെ കേരള ലക്ഷദ്വീപ് തീരത്ത് മീന്‍പിടിത്തത്തിന് വിലക്ക് ഏർ‍പ്പെടുത്തി. കേരള തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ കാറ്റിനാണ് സാധ്യത. മലയോര മേഖലകളിലും അണക്കെട്ടുകളുടെ സമീപത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

You might also like

Most Viewed