അബുദാബിയില്‍ നാളെ മുതല്‍ പൊതുസ്ഥലങ്ങളില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം

അബുദാബി: പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹുസ്‍ന്‍ മൊബൈല്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് നാളെ മുതല്‍ നിര്‍ബന്ധം. ഷോപ്പിങ് മാളുകള്‍, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജിംനേഷ്യം, ഹോട്ടലുകള്‍, പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, സ്വിമ്മിങ് പൂളുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമാ തീയറ്റര്‍, മ്യൂസിയം, റസ്റ്റോറന്റ്, കഫേകള്‍ എന്നിവിടങ്ങളിലെല്ലാം പ്രവേശിക്കാന്‍ ചൊവ്വാഴ്‍ച മുതല്‍ ഗ്രീന്‍ പാസ് വേണം.
എമിറേറ്റിലെ സൂപ്പര്‍മാര്‍ക്കറ്റുകളും മാളുകളും ഗ്രീന്‍ പാസ് പരിശോധനയ്‍ക്ക് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. പലയിടങ്ങളിലും കൂടുതല്‍ സെക്യൂരിറ്റി ഗാര്‍ഡുമാരെയും നിയോഗിച്ചിട്ടുണ്ട്. 16 വയസിന് മുകളിലുള്ളവര്‍ക്കാണ് ഗ്രീന്‍ പാസ് ആവശ്യമുള്ളത്. അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ പച്ച നിറത്തിലുള്ള കളര്‍ കോഡിനെയാണ് ഗ്രീന്‍ പാസ് എന്ന് വിളിക്കുന്നത്. പച്ചയ്‍ക്കൊപ്പം ഗ്രേ, ചുവപ്പ് നിറങ്ങളുമുണ്ടാകും. ഓരോ വ്യക്തിയും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും പി.സി.ആര്‍ പരിശോധന എന്നാണ് നടത്തിയതെന്നതും അനുസരിച്ചുമായിരിക്കും ആപ്ലിക്കേഷനില്‍ കളര്‍ കോഡുകള്‍ ദൃശ്യമാവുക.
ആപ്ലിക്കേഷനില്‍ പച്ച നിറമാണെങ്കില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനം ലഭിക്കും.