വിവാദ ഉത്തരവ് ഇറക്കിയതിൽ റവന്യൂവകുപ്പിന് വീഴ്ചയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: വിവാദ ഉത്തരവ് ഇറക്കിയതിൽ റവന്യൂവകുപ്പിന് വീഴ്ചയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. മരംമുറി കേസിൽ കുറ്റക്കാർക്ക് എതിരെ നടപടി എടുക്കും. കോഴ ആരോപണം അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മരംമുറി അന്വേഷണം അട്ടിമറിക്കാൻ ആരോപണവിധേയനായ എൻ.ടി സാജന് കഴിയില്ല. സാജൻ ഒരു ഉദ്യോഗസ്ഥൻ മാത്രമാണ്. സാജന് മുകളിൽ ധാരാളം പേരുണ്ടെന്നും മന്ത്രി പറഞ്ഞു.