കോവിഡ് പ്രതിസന്ധി: ചിലവ് ചുരുക്കൽ പ്രഖ്യാപിച്ച് കേന്ദ്രം


ന്യൂഡൽഹി: സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നിർ‍ദ്ദേശം. ജീവനക്കാരുടെ ഓവർ‍ടൈം അലവൻസും പാരിതോഷികങ്ങളും വെട്ടിക്കുറക്കും.  സാന്പത്തിക വിനിയോഗത്തിൽ 20 ശതമാനത്തിന്‍റേയെങ്കിലും കുറവ് വരുത്താനാണ് ധനമന്ത്രാലയത്തിന്‍റെ നിർ‍ദ്ദേശം. അനാവശ്യ ചെലവുകൾ ഒഴിവാക്കണം. 

ഓഫീസുകൾ പുതുക്കലും പാടില്ല. അത്യാവശ്യമല്ലാത്ത പദ്ധതികൾക്കുള്ള ധനവിനിയോഗത്തിലും കുറവ് വരുത്തും.  കോവിഡ് പ്രതിസന്ധിയിൽ ഇത് രണ്ടാം തവണയാണ് ചെലവ് ചുരുക്കൽ പ്രഖ്യാപിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed