ഒ​ന്പ​തു ജി​ല്ല​ക​ളി​ൽ‍ റെ​ഡ് അ​ല​ർ​ട്ട്; വടക്കൻ ജില്ലകളിൽ കാ​റ്റും മ​ഴ​യും ഇ​നി​യും ശ​ക്തി​പ്പെ​ടു​ന്ന് റിപ്പോർട്ട്


കൊച്ചി: മഴ ശക്തമായതിനെ തുടർന്ന് സംസ്ഥാനത്തെ ഒന്പതു ജില്ലകളിൽ‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർ‍ഗോഡ്, കണ്ണൂർ‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ‍, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പും നൽകി.  

അതേസമയം, അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തിലെ വടക്കൻ ജില്ലകളിൽ വരുന്ന മണിക്കൂറിൽ കാറ്റും മഴയും ഇനിയും ശക്തിപ്പെടുമെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ദുരന്ത നിവരാണ സേന അറിയിച്ചു.  ഇതിനിടെ കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് പലയിടത്തും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജലനിരപ്പ് ഉയർന്നതിനാൽ ഡാമുകൾ പലതും തുറന്നു. തീരപ്രദേശത്തും കാറ്റ് കനത്ത നാശനഷ്ടമാണ് വരുത്തിയത്. നിരവധി വീടുകൾ കടൽക്ഷോഭത്തിൽ തകർന്നു. നൂറിലധികം പേരെ ക്യാന്പുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed