ലോക്ക് ഡൗൺ എന്നുകേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് തോമസ് ഐസക്ക്


തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയേ തീരുവെന്ന് തോമസ് ഐസക്ക്. ലോക്ക് ഡൌണ്‍ എന്നുകേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുത്. എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കുമെന്നും സാധനങ്ങള്‍ വാങ്ങാന്‍ സമയം അനുവദിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് സഹായം നല്‍കും. ഭക്ഷണത്തിനോ സാധനങ്ങള്‍ക്കോ പ്രയാസം ഉണ്ടാകില്ല. ആശാവര്‍ക്കർമാർ അവശ്യ മരുന്നുകള്‍ എത്തിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമയോചിത തീരുമാനങ്ങള്‍ എടുക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed