കൊവിഡ് കൂട്ട പരിശോധന നടപടി അശാസ്ത്രീയമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: കൊവിഡ് കൂട്ട പരിശോധനക്ക് എതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടന ആയ കെജിഎംഒഎ. കൂട്ട പരിശോധന അശാസ്ത്രീയമാണ്. ഫലം വൈകുന്നത് പ്രതിസന്ധിയാണെന്നും കെജിഎംഒഎ വിമർശിക്കുന്നു. ഫലം വൈകുന്നത് കൂട്ട പരിശോധനയുടെ ലക്ഷ്യം തകർക്കുകയാണ്. രോഗലക്ഷണമുള്ളവരിലേയ്ക്കും സന്പർക്കപ്പട്ടികയിലുള്ളവരിലേയ്ക്കുമായി പരിശോധന ചുരുക്കണം. ലാബ് സൗകര്യം വർധിപ്പിക്കണം. മനുഷ്യവിഭവശേഷി വർധിപ്പിക്കണം എന്നും കെജിഎംഒഎ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. അതേസമയം, മെഡിക്കൽ പരീക്ഷകൾ മാറ്റി വെക്കരുത് എന്ന് ഐഎംഎ ആവശ്യപ്പെട്ടു. കൊവിഡ് പ്രോട്ടാ കോൾ പാലിച്ച് പരീക്ഷ നടത്തണം. പരീക്ഷ നീട്ടി വച്ചാൽ ജൂനിയർ ഡോക്ടർമാരുടെ അഭാവം ഉണ്ടാകും. ഇത് പ്രതിസന്ധിയുണ്ടാക്കുമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു.