ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ ഇരട്ട ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെ മികച്ച പ്രതിരോധം തീർക്കും

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്‍റെ കോവിഡ് വാക്സിനായ കോവാക്സിൻ ഇരട്ട ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ (B.1617) ഇല്ലാതാക്കുമെന്ന് ഐസിഎംആർ. കൊറോണ വൈറസിന്‍റെ വിവിധ വ്യതിയാനങ്ങൾക്ക് കോവാക്സിൻ ഫലപ്രദമാണെന്നും ഐസിഎംആർ എപ്പിഡെമോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസസ് ഡിവിഷൻ ചീഫ് ഡോ. സമിരൻ പാണ്ഡെ പറഞ്ഞു. കോവിഡിന്‍റെ രണ്ടാം തരംഗത്തെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള ആശങ്ക കുറയ്ക്കാൻ കോവാക്സിൻ സഹായകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നീ ഇരട്ട ജനിതകവ്യതിയാനങ്ങൾ സംഭവിച്ച സ്ട്രെയിനിനെ ഐസിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞർ വേർതിരിച്ചെടുത്ത് കൾച്ചർ ചെയ്തിരുന്നു. ഇതുകൂടാതെ സാർസ് കോവ് 2 വൈറസിന്‍റെ യുകെ വകഭേദം (B.1.1.7), ബ്രസീൽ വകഭേദം (B.1.1.28.2), ദക്ഷിണാഫ്രിക്കൻ വകഭേദം (B.1.351) എന്നിവയെയും ഇത്തരത്തിൽ വേർതിരിച്ചെടുത്തിരുന്നു.