അമിത്ഷാ പ്രചാരണത്തിന് എത്താനിരിക്കെ തലശേരിയിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല


കണ്ണൂർ: തലശേരിയിലെ സ്ഥാനാർഥി എൻ. ഹരിദാസിന്‍റെ പത്രിക തള്ളിയതിനു പിന്നാലെ പ്രതിസന്ധിയിലായി ബിജെപി സംസ്ഥാന നേതൃത്വം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഈ മാസം 25ന് മണ്ഡലത്തിൽ പ്രചാരണത്തിന് എത്താനിരിക്കെയാണ് ബിജെപി ആശയക്കുഴപ്പത്തിലായിരിക്കുന്നത്. തലശേരിയിൽ സ്ഥാനാർഥിയില്ലാത്ത സാഹചര്യത്തിൽ അമിത്ഷായുടെ പരിപാടി റദ്ദാക്കിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം, പത്രിക തള്ളിയ നടപടിക്കെതിരേ ബിജെപി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്‍റ് കൂടിയായ ഹരിദാസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed