ബിജെപി നേതൃത്വത്തിന് മാഫിയ സ്വഭാവം; സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് ആർഎസ്എസ് നേതാവ്

കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ആർ.ബാലശങ്കർ. സംസ്ഥാന നേതൃത്വത്തിന് മാഫിയ സ്വഭാവമാണെന്ന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്‍റെ മുൻ പത്രാധിപർ കൂടിയായ ബാലശങ്കർ പറഞ്ഞു. ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് സംസ്ഥാന നേതൃത്വം സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണെന്നും അദ്ദേഹം ആരോപിച്ചു. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർഥി സിപിഎം നേതൃത്വത്തിന് വേണ്ടപ്പെട്ടയാളാണ്. ചെങ്ങന്നൂരിൽ തന്‍റെ സ്ഥാനാർഥിത്വം നിഷേധിച്ചതിനു പിന്നിൽ ബിജെപി-സിപിഎം ധാരണയുണ്ടാവാം. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്‍റെ ജയം ഉറപ്പാക്കുന്നതിനു പ്രത്യുപകാരം കോന്നിയിൽ എന്നതായിരിക്കാം ധാരണയെന്നും ബാലശങ്കർ പറയുന്നു.