ബി​ജെ​പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു


ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ ജനവിധി തേടും. മഞ്ചേശ്വരം, കോന്നി എന്നീ മണ്ഡലങ്ങളിലാണ് സുരേന്ദ്രൻ മത്സരിക്കുക. ഡൽഹിയിൽ ബിജെപി കേന്ദ്ര നേതൃത്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 115 സീറ്റുകളിലാണ് ബിജെപി ഇത്തവണ മത്സരിക്കുന്നത്. കുമ്മനം രാജശേഖരൻ നേമത്തും ഇ.ശ്രീധരൻ പാലക്കാട്ടും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും അൽഫോൺസ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ജനവിധി തേടും. കാട്ടാക്കടയിൽ മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ കൃഷ്ണദാസാണ് മത്സരിക്കുന്നത്. 

മുതിർന്ന നേതാവ് സി.കെ പത്മനാഭൻ ധർമടത്ത് മത്സരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുതിർന്ന നേതാവ് തന്നെ മത്സരിക്കണമെന്ന പാർട്ടിയെ പൊതുവികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് സി.കെ.പി ധർമടത്ത് ജനവിധി തേടുന്നത്. രാജ്യസഭാ എംപി കൂടിയായ സുരേഷ്ഗോപി തൃശൂരിൽ നിന്നാണ് മത്സരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലും സുരേഷ്ഗോപി തൃശൂർ മണ്ഡലത്തെയാണ് പ്രതിനീധീകരിച്ചത്. സിനിമാതാരം സി.കൃഷ്ണകുമാറിനെ തിരുവനന്തപുരത്ത് രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് ബിജെപി ശ്രമം. വട്ടിയൂർക്കാവിൽ വി.വി രാജേഷാണ് സ്ഥാനാർഥി.

You might also like

  • Straight Forward

Most Viewed