കോവിഡ്; വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് യാത്രക്കാരനെ തിരിച്ചയച്ചു


കൊച്ചി: നെടുന്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും വിദേശത്തേക്ക് പോകാനെത്തിയ യാത്രക്കാരനെ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മടക്കിയയച്ചു. ഏറ്റുമാനൂർ സ്വദേശിക്കാണ് വിമാനത്താവളത്തിൽ എത്തിയപ്പോൾ രോഗബാധ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 8.30ന് ഡൽഹിക്കുള്ള എയർ ഇന്ത്യ വിമാനത്തിലായിരുന്നു ഇയാൾക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്. ഡൽഹിയിൽ നിന്നും യുകെയിലേക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 

വിമാനത്താവളത്തിൽ എത്തിയപ്പോൾ കോവിഡ് പരിശോധനാ ഫലം അധികൃതർ ചോദിച്ചെങ്കിലും യാത്രക്കാരന്‍റെ കൈവശം ഉണ്ടായിരുന്നില്ല. തുടർന്ന് വിമാനത്താവളത്തിനുള്ളിൽ അധികൃതർ പരിശോധന നടത്തുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed