ലാറ്റിൻ ഭാഷാ അദ്ധ്യാപകനെ ഇംഗ്ലീഷ് അദ്ധ്യാപകനായി മാറ്റി; മന്ത്രി ജലീൽ വിവാദത്തിൽ

തിരുവനന്തപുരം: തുന്പ സെന്റ് സേവ്യേഴ്സ് കോളേജിലെ ലാറ്റിൻ ഭാഷാ അദ്ധ്യാപകനെ ഇംഗ്ലീഷ് അദ്ധ്യാപകനായി മാറ്റി നിയമിക്കാൻ മന്ത്രി കെ.ടി. ജലീലിൽ ഇടപെട്ടതായി ആരോപണം. ചട്ടവിരുദ്ധമായി കോളേജ് അദ്ധ്യാപക നിയമനത്തിന് അംഗീകാരം നൽകാൻ കേരള സർവകലാശാല വൈസ് ചാൻസലർക്ക് മന്ത്രി നിർദേശം നൽകിയെന്നും ആരോപണത്തിലുണ്ട്. ഈ ഉത്തരവ് പിൻലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാന്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.